Tiro Typeworks on RIT Rachana

A tweet by Hudson of Tiro Typeworks, a digital type foundry founded in 1994 by John Hudson & Ross Mills: I am looking at the development of stroke modulation patterns in Malayalam types, and the oddly arbitrary arrangement of thick and thin strokes that constitute the dominant convention. In doing so, I noted one variant in that convention.

Would anyone knowledgeable here provide responses?

Comments

  • edited April 2022
    Narayana Bhattathiri (in Facebook) responded:
    ഇതില്‍ രണ്ടാമതു കാണിച്ചിരിക്കുന്ന അക്ഷരത്തിന്‍റെ thick and thin രീതി ശരിയല്ല. ഉദാഹരണമായി കാണിച്ചിരിക്കുന്ന ഈ രണ്ടക്ഷരങ്ങളില്‍ മാത്രമല്ല ഈ പിശക് കടന്നു കൂടിയിരിക്കുന്നത്. ഗ, ശ, ള്‍, മ തുടങ്ങി പലതിലും ഈ പിശക് കാണാം. താഴേക്കുള്ള വരയും നേര്‍രേഖയില്‍ അവസാനിക്കുന്ന ഭാഗവുമാണ് thickആയി വരേണ്ടത്. (രണ്ടക്ഷരങ്ങളില്‍ ചെറിയവ്യത്യാസം ഉണ്ട്). ഈ രീതി പാലിച്ചാല്‍ മലയാളം അക്ഷരങ്ങളെഴുതുന്നതെങ്ങനെയെന്ന് മലയാളമറിയാത്ത ഒരാള്‍ക്കുകൂടി മനസ്സിലാകുകയും ചെയ്യും.
  • cvr said:

    മറ്റു ചില അക്ഷരങ്ങളുടെ കാര്യവും അടുത്ത ട്വീറ്റുകളിൽ പരാമർശിക്കുന്നുണ്ടു്. ആർ ഐ റ്റി രചനയെ അടിസ്ഥാനപ്പെടുത്തിയാണു് പ്രസ്താവം. ചിത്രം ചുവടെ കൊടുക്കുന്നു. വരകളുടെ കനം‌ കുറച്ചും കൂട്ടിയും വിന്യസിച്ചതിന്റെ മാനദണ്ഡം ദൃശ്യപരമായ കാരണങ്ങൾ എന്നാണു് ഹുസൈൻ മാഷ് പറഞ്ഞതു്. ഭട്ടതിരി ചൂണിക്കാണിച്ചപോലെയുള്ള ജ്യോമിതീയ കാർക്കശ്യത മാനദണ്ഡമാക്കിയില്ല എന്നാണു് മാഷ്് സൂചിപ്പിച്ചതു്. മുദ്രണസൗകുമാര്യത്തിനു് മാഷിന്റെ വാദമാണു് കൂടുതൽ പ്രയോജനപ്രദം എന്നു് എനിക്കും തോന്നിയിരുന്നു. അതുമൂലം കടലാസിൽ മഷിയുടെ വ്യാപനം കൂടുതൽ ഏകതാനമാവുന്നു, പാഠവിന്യാസം കൂടുതൽ രമണീയമാവുന്നു. മറ്റു സമഗ്രലിപിസഞ്ചയങ്ങളെ അപേക്ഷിച്ചു് "രചന" കൂടുതൽ ചാരുത കൈവരിക്കുന്നതു് ഈ തെരഞ്ഞെടുക്കൽ മൂലമാണു്. അറിയാത്ത ഒരാളിനു് അക്ഷരങ്ങളുടെ രൂപവൽക്കരണം പഠിപ്പിക്കുന്നതിലുപരി അക്ഷരരൂപങ്ങളും ലിപിസഞ്ചയങ്ങളും മുദ്രണസൗകുമാര്യത്തിനു് മുൻതൂക്കം നല്‍കണമെന്ന വാദത്തോടാണു് കൂടുതൽ യോജിപ്പു് തോന്നുന്നതു്.

  • Narayana Bhattathiri responded on April 1, 2022 in Facebook:
    ദൃശ്യപരമായ കാരണങ്ങള്‍ നോക്കിയാലും താഴേയ്ക്കുള്ള വരകളുടെ കനം കൂടുന്നതാണ് നല്ലതായി തോന്നുന്നത്. ഇവിടെ കാണിച്ചിട്ടുള്ള ഉദാഹരണങ്ങളില്‍ ആദ്യത്തേതല്ലേ മുദ്രണസൗകുമാര്യത്തിനു യോജിച്ചവ. മലയാളത്തിനുമാത്രമല്ല മറ്റു പലഭാഷകളിലും ഈ രീതിയാണ് പിന്തുടരുന്നതും അംഗീകരിച്ചിരിക്കുന്നതും.
  • cvr said:

    Narayana Bhattathiri responded on April 1, 2022 in Facebook:
    ദൃശ്യപരമായ കാരണങ്ങള്‍ നോക്കിയാലും താഴേയ്ക്കുള്ള വരകളുടെ കനം കൂടുന്നതാണ് നല്ലതായി തോന്നുന്നത്. ഇവിടെ കാണിച്ചിട്ടുള്ള ഉദാഹരണങ്ങളില്‍ ആദ്യത്തേതല്ലേ മുദ്രണസൗകുമാര്യത്തിനു യോജിച്ചവ. മലയാളത്തിനുമാത്രമല്ല മറ്റു പലഭാഷകളിലും ഈ രീതിയാണ് പിന്തുടരുന്നതും അംഗീകരിച്ചിരിക്കുന്നതും.

    "ഘ", “ല” എന്നിവയുടെ കാര്യത്തിൽ, ഭട്ടതിരി സൂചിപ്പിച്ചപോലെ ആദ്യം കാണിച്ചിരിക്കുന്ന രൂപമാണു് രചന സ്വീകരിച്ചിരിക്കുന്നതു്. ഹഡ്സൻ ചൂണ്ടിക്കാണിച്ചതും ഈ വൈരുദ്ധ്യത്തെയാണു്. “ഥ”, “ഫ” എന്നിവയുടെ കാര്യത്തിൽ രണ്ടാമത്തെ രൂപവും അതിനു വിരുദ്ധമായി "ഘ", “ല” എന്നിവയുടെ കാര്യത്തിൽ ആദ്യരൂപവും സ്വീകരിച്ചതിന്റെ യുക്തിയായിരുന്നു അദ്ദേഹം തെരഞ്ഞതു്. ഹുസൈൻ മാഷിന്റെ പ്രതികരണം ചുവടെ ചേർക്കുന്നു:

    Visual balancing is what I followed in those cases. Geometrical patterns, adhering to a standard, are of course there, but at times it is deliberately stepped over. It often happens in calligraphy, but rare in typography due to it's geometrical rigidity. Stems of ക is a clear example. We have discussed the change in proportionality of bottom characters in vertical conjuncts in our TUG article. Remember discussion about ഴ്ത്ത?
  • As a sequel, here is a comment from Vaishnavi Murthy in Twitter:
Sign In or Register to comment.