ലിപിപുനഃപരിഷ്കരണവും അറിവിന്റെ വ്യാപനം നേരിടുന്ന വെല്ലുവിളികളും
ബ്രാഹ്മിയിൽ നിന്നും ഗ്രന്ഥലിപിയിൽ നിന്നും പരിണമിച്ച മലയാളലിപി ബെഞ്ചമിൻ ബെയ്ലിയും മറ്റും അച്ചടിക്കു് വേണ്ടി നിർമ്മിച്ച അക്ഷരങ്ങളാൽ ഉറച്ചു കിട്ടിയതു് 1971-ലെ ലിപിപരിഷ്കരണവും തുടർന്നുള്ള അച്ചടിയിലെ മാറ്റങ്ങളും കാരണം വിഘടിതവും വ്യവസ്ഥയില്ലാത്തതുമായി. 2022-ൽ തനതുലിപിയിലേയ്ക്കു് പകുതിദൂരം തിരിച്ചു പോകാൻ വീണ്ടുമൊരു പരിഷ്കരണ നിർദ്ദേശം വന്നിരിക്കുന്നു. വികസിച്ചുകഴിഞ്ഞ ഭാഷാസാങ്കേതികതയുടെയും നവമാദ്ധ്യമങ്ങളുടെയും പശ്ചാത്തലത്തിൽ അറിവിനും ജ്ഞാനാർജ്ജനത്തിനും ഭാഷാസാങ്കേതികതയ്ക്കും ലിപിപരിഷ്കരണമേല്പിച്ച ആഘാതത്തെക്കുറിച്ചു് ബഹുമുഖങ്ങളായ വീക്ഷണകോണുകളിലൂടെ ഒരു വിശകലനം നടത്തുകയാണു് ഈ ലേഖനത്തിന്റെ ലക്ഷ്യം.
https://sayahna.net/FontSpecs
Comments
ഇതിൽ ചില്ലുകൂട്ടക്ഷരത്തെ പറ്റി ഇങ്ങനെ ഒരു പ്രസ്താവന കണ്ടു. അങ്ങനെ ഒരു നിയമം എവിടെയെങ്കിലും ഉള്ളതായി ഞാൻ കണ്ടിട്ടില്ല. എന്തായാലും മലയാളമെഴുത്തിലും അച്ചടിയിലും ചില്ലുകൂട്ടക്ഷരങ്ങൾ ഉണ്ടായിരുന്നു. ചില തെളിവുകൾ ഞാൻ താഴെ പേസ്റ്റ് ചെയ്യാം.
കൈയെഴുത്തു്:
ലെറ്റർ പ്രസ്സ് അച്ചടി:
എൻ്റെ പേര് കണ്ടതുകൊണ്ട് ചോദിക്കുന്നതാണ്. എന്താണ് ഈ ആരോപണത്തിൻ്റെ അടിസ്ഥാനം?
വിക്കിപീഡിയയെ ക്വോട്ട് ചെയ്ത്, ചന്ദ്രക്കലയെ പറ്റി ചില കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള വാഴ്ത്തുക്കൾ ഈ ഡോക്കുമെൻ്റിൽ ഉണ്ട്. അതിൽ വലിയ കഴമ്പൊമൊന്നും ഇല്ല. ചന്ദ്രക്കലയുടെ പീതൃത്വം കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയ്ക്ക് കൊടുക്കാൻ മനോരമ കുറച്ചധികം വർഷങ്ങളായി ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി ചന്ദ്രക്കലാധരൻ എന്ന പുസ്തകം വരെ ഇറക്കിയിടുണ്ട്. പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിറ്റത്തിൽ ലഭ്യമായത് മൂലം ധാരാളം തെളിവുകൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ ഇനിയും മനോരമയുടെ വാദം ഏറ്റുപിടിക്കേണ്ടതില്ല.
പുതിയ ലിപിയിൽ പിള്ളേരുടെ പുസ്‌തകം കാണുമ്പോൾ സങ്കടം വരും.
കേരളം യുണീക്കോഡിൽ മെമ്പർഷിപ്പ് എടുക്കണം എന്നാണ് ഈ ഡോക്യുമെൻ്റിലെ ‘ക്രിയാത്മകമായ’ ഒരു നിർദ്ദേശം.
സർക്കാരിനേക്കൊണ്ട് യുണീക്കോഡ് കൺസോർഷ്യം മെമ്പർഷിപ്പ് എടുപ്പിച്ച് അതിനും എല്ലാ മൂന്ന് മാസം കൂടുമ്പോഴും ആ മീറ്റിംഗുകൾക്കായുള്ള വിദേശയാത്രയ്ക്കും ആയി കുറേ കാശ് വ്യയം ചെയ്യുക എന്നല്ലാതെ യുണീക്കോഡ് മെമ്പർഷിപ്പ് കൊണ്ട് ഒരു മെച്ചവും ഇല്ല. യുണീക്കോഡിലെ തീരുമാനങ്ങൾ മിക്കവാറും കൺസൻസസ് അനുസരിച്ചാണ്. UN പോലെ വീറ്റോ പവർ ഒന്നും ആർക്കും ഇല്ല. അതുകൊണ്ട് ബാക്കി ആരും സമ്മതിച്ചില്ലെങ്കിലും കേരളത്തിൻ്റെ തീരുമാനങ്ങൾ അവരേക്കൊണ്ട് അംഗീകരിപ്പിക്കാം എന്ന ആഗ്രഹം വെറുതെയാണ്. മെമ്പർഷിപ്പല്ല, പകരം ടെക്നിക്കൽ ഡിസ്കഷനുകളിൽ പങ്കെടുക്കുകയാണ് വേണ്ടത്. ആദ്യം അത് നടക്കട്ടെ എന്നിട്ട് മെമ്പർഷിപ്പിനെ പറ്റിയുള്ള തീരുമാനം എടുക്കാം എന്ന ലൈൻ ആണ് മുകളിൽ ഉള്ളവർ എടുക്കേണ്ടത്.
പിന്നെ, ഇതൊക്കെ ഇവിടെ ഇങ്ങനെ എയറിലേയ്ക്ക് വിടാം എന്നേ ഉള്ളൂ. മുകളിൽ പിടിയുള്ളവർ ഇതൊക്കെ തന്നെ ചെയ്യും.
Vinaya Raj V R: ആട്ടേ - എന്തു കിട്ടും?
Shiju Alex: എല്ലാ മൂന്നു മാസവും പബ്ലിക്ക് മണിയുടെ ചെലവിൽ വിദേശ യാത്രയ്ക്ക് സ്കോപ്പുണ്ടെങ്കിൽ പിന്നെ ഇതിൽ പരം എന്ത് ആനന്ദം.. മലയാള ലിപി പരിപോഷണം എന്ന ലേബലിലും അത് വകയിരുത്താം.
Anivar Aravind: മെമ്പർഷിപ്പ് കൊണ്ട് യാതൊരു ഗുണവും മലയാളത്തിനില്ല.
Anivar Aravind: പണ്ട് 2011 ൽ ആന്ധ്രപ്രദേശ് ഗവണ്മെന്റ് (തെലങ്കാന വരുന്നതിനു മുമ്പാണ്) ഒരു first International Telugu Internet Conference (ITIC) കാലിഫോർണിയയിലെ Milpitas ൽ വെച്ച് നടത്താൻ തീരുമാനിച്ചു. തെലുഗു സ്പിരിറ്റുള്ള സോഫ്റ്റ്‌വെയർ എന്റർപ്രണർമാരിൽ നിന്നുള്ള പാർട്ടി ധനസമാഹരണം ആയിരുന്നു ലക്ഷ്യമെങ്കിലും യാത്രകളും കോൺഫറൻസ് ചെലവുമൊക്കെ ഔദ്യോഗികമായി ഓഡിറ്റബിൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി ആണ് ആന്ധ്രപ്രദേശ് ഗവണ്മെന്റ് യൂണിക്കോഡ് ഫുൾ മെമ്പർഷിപ്പ് എടുക്കുന്നത് . സ്വാതന്ത്ര്യത്തിനു ശേഷം ഐടി ബജറ്റിൽ ആന്ധ്രപ്രദേശ് ഗവണ്മെന്റ് മുടക്കുന്ന ഏറ്റവും വലിയ തുകയാണ് മെമ്പർഷിപ്പിനായി മുടക്കുന്നതെന്നും അത് ഭാഷയ്ക്കാണെന്നുമൊക്കെയായിരുന്നു അക്കാലത്തെ പ്രസ്താവനകൾ. എന്നാൽ ഇതുവരെയും ആ മെമ്പർഷിപ്പ് തെലുഗു ഭാഷയെ സഹായിച്ചതായി അറിവില്ല.