തിക്കോടിയൻ

edited March 2022 in General
പ്രമുഖ സാഹിത്യകാരനായ തിക്കോടിയന്റെ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രപ്രകാശനം നടത്തുവാൻ അദ്ദേഹത്തിന്റെ അവകാശികൾ സമ്മതിച്ചിട്ടുണ്ടു്. പക്ഷെ മിക്കവാറും പുസ്തകങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയാണു്, പട്ടിക ചുവടെ ചേർക്കുന്നു. ഉള്ള പുസ്തകങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടു്. മറ്റുള്ളവയിലേതെങ്കിലും പുസ്തകമുള്ളവർ അറിയിക്കുക. പുസ്തകങ്ങൾ അയച്ചു തരികയാണെങ്കിൽ സ്കാൻ ചെയ്തിട്ടു് കൃത്യമായി ഉടന്‍ തന്നെ തിരികെയെത്തിക്കാം. സായാഹ്ന സാമാന്യം നല്ല നിലവാരത്തിലുള്ള ബുൿ സ്കാനർ ആണുപയോഗിക്കുന്നതു്. അതുകൊണ്ടു് പുസ്തകത്തിനു് കേടുപാടൊന്നുമുണ്ടാകാതെ സ്കാൻ ചെയ്യാൻ പറ്റും.

നാടകം:

തിക്കോടിയന്റെ സമ്പൂർണ്ണ നാടകങ്ങൾ (ഉണ്ടു്)
തെരഞ്ഞെടുത്ത നാടകങ്ങൾ
ജീവിതം
കന്യാദാനം
പുഷ്പവൃഷ്ടി
പുതിയ തെറ്റു്
ആൾക്കരടി
പ്രേതലോകം
ഒരേ കുടുംബം
കണ്ണാടി
തിക്കോടിയന്റെ ഏകാംഗങ്ങൾ
നിരാഹാരസമരം
പ്രസവിക്കാത്ത അമ്മ
പുതുപ്പണം കോട്ട
പണക്കിഴി
യാഗശില
അറ്റുപോയ കണ്ണി
ഷഷ്ഠിപൂർത്തി
മഹാഭാരതം
പഴയ ബന്ധം
രാജമാർഗ്ഗം
അശ്രുപൂജ
പുണ്യതീർത്ഥം
കനകം വിളയുന്ന മണ്ണു്

നോവൽ:

ചുവന്നകടൽ (ഉണ്ടു്)
അശ്വഹൃദയം
മടക്കയാത്ര (ഉണ്ടു്)
താളപ്പിഴ (ഉണ്ടു്)
കൃഷ്ണസർപ്പം
പഴശ്ശിയുടെ പടവാൾ

മറ്റുള്ളവ:

അരങ്ങു കാണാത്ത നടൻ
തീപ്പൊരി
നമസ്തേ
പൂത്തിരി
പാലക്കുന്നിലെ യക്ഷി

Comments

  • edited March 2022
    അയക്കാൻ താല്പര്യപ്പെടുന്നവർ സായാഹ്നയുടെ ഇമെയിൽ info@sayahna.org വിലാസത്തിലും താഴെക്കൊടുത്തിരിക്കുന്ന തപാൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണു്.
    Sayahna Foundation
    River Valley Campus, Malayinkeezhu
    Trivandrum 695571
Sign In or Register to comment.