പുതിയ ചർച്ചകൾ

cvrcvr
edited June 1 in General
പുതിയ ചർച്ചകൾ "New Discussion" എന്ന ബട്ടൺ അമർത്തുമ്പോൾ കാണുന്ന പാഠനിവേശന ഫോറത്തിൽ, "Discussion Title" എന്ന പെട്ടിയിൽ ഒരു ശീർഷകം നല്കിയശേഷം അതിനു താഴെക്കാണുന്ന പെട്ടിയിൽ നിങ്ങൾക്കു് പറയാനുള്ളതു് നിവേശനം നടത്തുക. "Preview" എന്ന ബട്ടൺ അമർത്തിയാൽ വെബിൽ ഈ പോസ്റ്റ് എങ്ങനെ ദൃശ്യമാവും എന്നും മനസ്സിലാക്കാം.

പാഠനിവേശനം കഴിഞ്ഞാൽ താങ്കൾ തുടക്കമിടുന്ന ചർച്ചയ്ക്കു് വേണ്ട "keywords" കൊടുക്കാം. അതിലേയ്ക്കു് "Tags" എന്ന ബോക്സിൽ കീവേഡുകൾ ചേർക്കുക. കീവേഡായി കരുതുന്ന വാക്കോ, വാക്കുകളോ ചേർത്തിട്ടു് "ടാബ്" കീ അമർത്തിയാൽ അതൊരു "ടാഗ്" ആയി മാറിക്കഴിയും. അങ്ങനെ, അഞ്ചു കീവേഡുകൾ ചേർക്കാം. ഇതു് ഭാവിയിൽ ഈ ഫോറം തെരയുന്നവർക്കു പ്രയോജനപ്പെടും.

എപ്പോഴും പുതിയ ചർച്ചകൾ തുടങ്ങുക. അല്ലാതെ "സായാഹ്ന ഫോറം" എന്ന ത്രഡിൽ വീണ്ടും വീണ്ടും കമന്റുകൾ ചേർക്കാതിരിക്കുക.
Sign In or Register to comment.