കെ പി നിർമ്മൽകുമാർ: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ

edited January 2022 in Releases


പ്രിയരേ,

കെ പി നിർമ്മൽകുമാർ രചിച്ച കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ എന്ന പുസ്തകത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമാഹൃതരൂപമാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. മഹാഭാരതത്തിന്റെ പുനരാഖ്യാനമായി ഗ്രന്ഥകർത്താവു് 2016 മുതൽ 2019 ഡിസംബർ വരെ ഫേസ്ബുക്കിൽ ചെയ്ത പ്രതിദിന പോസ്റ്റുകളുടെ സമാഹാരമാണിതു്. ഡൗൺലോഡ് കണ്ണികൾ ചുവടെ ചേർക്കുന്നു:

PDF: https://sayahna.net/kpn-bharatham
XML: https://sayahna.net/kpn-bharatham-xml
HTML: https://sayahna.net/kpn-bharatham-html

Comments

  • കോവിഡ് ആദ്യഘട്ടത്തിൽ പത്ര മാസികകളുടെ വിതരണം തടസ്സപ്പെട്ടപ്പോൾ ആയിരുന്നു ഓൺലൈൻ വായനയുടെ സൗകര്യം പ്രയോജനപ്പെട്ടതു. സായാഹ്‌ന നേരത്തെ ബ്രൗസറിൽ ബുക്മാർക് ചെയ്തു വൈവിധ്യ ഉള്ളടക്കം വായിച്ചുവന്നു. സച്ചിദാനന്ദന്റെ കവിതകൾ ഇ ഹരികുമാറിന്റെ കഥകൾ ഐതിഹ്യമാല സാഹിത്യവാരഫലം, പിന്നീട് ധാരാളം രചനകൾ സായാഹ്നപതിപ്പുകളിലൂടെ വരുന്നത് ആഗോളവായനക്കാരന് അനുഗ്രഹമായി. സായാഹ്നയുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നതിന്റെ പ്രയോജനം പുത്തൻ ഉള്ളടക്കങ്ങൾ അപ്പപ്പോൾ അറിയാനാവും. . നിത്യവും സായാഹ്‌ന എഡിറ്റോറിയൽ വിഭാഗം ഫേസ്ബുക് പേജ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ വായനയുടെ പുതുലഭ്യത ആഗോള സഹൃദയർ പ്രയോജനപ്പെടുത്തട്ടെ - ആശംസകൾ
Sign In or Register to comment.