ഋഗ്വേദസംഹിത

ഋഗ്വേദത്തിന്റെ XML/HTML പതിപ്പുകളുടെ നിർമ്മിതിക്കിടെ നേരിട്ട ഒരു പ്രശ്നം പരിഹരിക്കുവാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണു് ഈ പോസ്റ്റ്.

വള്ളത്തോളീന്റെ ഋഗ്വേദസംഹിതയാണു് പുസ്തകം. ഇതിലെ ഉള്ളടക്കം താഴെപ്പറയുന്ന രീതിയിൽ ആണു വിഭജിച്ചിട്ടുള്ളതു്:
  1. അഷ്ടകം
  2. അദ്ധ്യായം
  3. മണ്ഡലം
  4. അനുവാകം
  5. സൂക്തം
ഉദാഹരണത്തിനു പുസ്തകത്തിന്റെ മൂന്നാം വാല്യത്തിൽ:
  1. അഷ്ടകങ്ങൾ: 3
  2. അദ്ധ്യായങ്ങൾ: 16
  3. മണ്ഡലങ്ങൾ: 4
  4. അനുവാകങ്ങൾ: 21
  5. സൂക്തങ്ങൾ: 250
ആണുള്ളതു്. ഇവ തമ്മിലുള്ള ബന്ധമാണു് മനസ്സിലാകാത്തതു്. അദ്ധ്യായം അഷ്ടകത്തിന്റെ ഉപഖണ്ഡം ആണെന്നു കരുതുവാൻ വയ്യ, എന്തെന്നാൽ, അഷ്ടകം മാറിയാലും അദ്ധ്യായത്തിന്റെ നമ്പ്ര തുടർന്നുതന്നെ പോകുന്നു, ഒന്നിലേയ്ക്കു റിസെറ്റ് ചെയ്യുന്നില്ല. ഇതു് തന്നെയാണു് എല്ലാ ഖണ്ഡങ്ങളുടെയും പരസ്പരബന്ധത്തിന്റെ സ്ഥിതി.

ഇതിൽ നിന്നു് വ്യത്യസ്ഥമായിട്ടുള്ളതു് മണ്ഡലവും സൂക്തവും തമ്മിലുള്ളതാണു്. മണ്ഡലം മാറുമ്പോൾ സൂക്തത്തിന്റെ നമ്പ്ര ഒന്നിലേയ്ക്കു് റിസെറ്റ് ചെയ്യുന്നുണ്ടു്. പക്ഷെ മണ്ഡലം വെബിനു പറ്റിയ ഒരു ഖണ്ഡമായി സ്വീകരിക്കാൻ അതിന്റെ വലിപ്പം തടസ്സമാകുന്നു.

XML/HTML പതിപ്പുകൾ നിർമിക്കുമ്പോൾ ഉള്ളടക്കത്തെ എങ്ങനെ വിഭജിക്കണം എന്നു് ആലോചിച്ചപ്പോഴാണു് ഈ ആശയക്കുഴപ്പും ഉണ്ടായതു്. ഡെസ്ൿറ്റോപ്പിൽ, ഫോണിൽ വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ, ഗവേഷകർക്കു് അവലംബമായി സ്വീകരിക്കാൻ/ഉപയോഗിക്കാൻ, ആ അവലംബത്തിൽ നിന്നു് ഉള്ളടക്കത്തിലേയ്ക്കു് വായനക്കാർക്കു് ചെല്ലാൻ, ഇവയ്ക്കുള്ള സൗകര്യം എന്നിവയാണു് മാനദണ്ഡങ്ങൾ.

ഇക്കാര്യത്തിൽ അറിവുള്ളവർ സദയം സഹായിക്കാൻ അപേക്ഷ. പുസ്തകത്തിന്റെ പിഡി‌‌ഫ് പതിപ്പുകൾ താഴെക്കൊടുത്തിരിക്കുന്ന കണ്ണികളിൽ ലഭ്യമാണു്:
  1. http://books.sayahna.org/ml/pdf/rgveda-samhita-web-1.pdf
  2. http://books.sayahna.org/ml/pdf/rgveda-samhita-web-2.pdf
  3. http://books.sayahna.org/ml/pdf/rgveda-samhita-web-3.pdf
  4. http://books.sayahna.org/ml/pdf/rgveda-samhita-web-4.pdf
Sign In or Register to comment.