പാവങ്ങൾ — വിക്തോർ യൂഗോ

edited September 2021 in Releases

വിക്തോർ യൂഗോ: പാവങ്ങൾ
മലയാളപരിഭാഷ: നാലപ്പാട്ടു നാരായണ മേനോൻ (1925)

1862-ൽ ഫ്രഞ്ചുഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കൃതികളിലൊന്നായി കരുതപ്പെടുന്നു.
“നാമിപ്പോൾ കടന്നുപോരുന്നതും ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്കാരഘട്ടത്തിൽ പാവങ്ങളുടെ പേർ ‘മനുഷ്യൻ’ എന്നാണു്; അവൻ എല്ലാ രാജ്യത്തും കിടന്നു കഷ്ടപ്പെടുന്നു; എന്നല്ല, അവൻ എല്ലാ ഭാഷകളിലും നിലവിളിക്കുന്നു.”

ആമുഖത്തിലെ ഈ വാക്കുകൾ യാതനകളുടെ പാരമ്യത്തിലും നന്മയ്ക്കൊപ്പം നിൽക്കുന്ന മനുഷ്യരെ കാണിച്ചു തരുന്നു. പാവങ്ങളുടെ മലയാള വിവർത്തനം ഡിജിറ്റൽ രൂപത്തിൽ സായാഹ്ന പ്രസിദ്ധീകരിക്കുകയാണ്. ഫോൺ, കമ്പ്യൂട്ടർ, ടാബ് തുടങ്ങി ഏതു ഡിവൈസിലും സുഗമമായി വായിക്കാൻ സൗകര്യപ്പെടുന്ന രീതിയിൽ സംവിധാനം ചെയ്ത ഈ കൃതി വായനക്കാർക്ക് അഭിമാനത്തോടെ സമർപ്പിക്കുകയാണു്.

— സായാഹ്ന പ്രവർത്തകർ

https://books.sayahna.org/html/sfn-pavangal-cover.html
Sign In or Register to comment.