മനോജ് കെ. പുതിയവിള: വെളിച്ചത്തിലേയ്ക്കു നടത്തുന്നവർ
മനോജ് കെ. പുതിയവിളയുടെ ‘വെളിച്ചത്തിലേയ്ക്കു നടത്തുന്നവർ—ദീപ്തസംഭാഷണങ്ങൾ’ എന്ന പുസ്തകത്തിന്റെ പിഡിഎഫുകൾ ഇന്നു് പ്രസിദ്ധീകരിക്കുകയാണു്.
പത്രപ്രവർത്തകൻ എന്ന നിലയിൽ ചെയ്ത ധാരാളം അഭിമുഖങ്ങളിൽ ഇനിയുമേറെപ്പേർ വായിക്കണം എന്ന് അഭിമുഖകാരനുതന്നെ തോന്നിയിരുന്ന ആറു ദീർഘാഭിമുഖങ്ങൾ സമാഹരിച്ചതാണു പുസ്തകം. നാലു മലയാളികളും രണ്ടു വൈദേശികരും.
ഏതെങ്കിലും തരത്തിൽ കൗതുകം വളർത്തുന്നവയാണ് ഓരോന്നും. സവിശേഷമേഖലകളിൽ സവിശേഷപ്രവർത്തനങ്ങൾ നടത്തുന്ന, നാം അറിഞ്ഞിരിക്കേണ്ട, നമ്മെ വിസ്മയിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ചിലരുടെ ജീവിതവും പ്രവർത്തനവും അനുഭവങ്ങളും ചിന്തകളും. നാം അറിയുന്ന ചിലരുടെതന്നെ നമുക്കറിയാത്തതും അറിയാൻ താത്പര്യം തോന്നുന്നതുമായ വ്യക്തിജീവിതവും ഇതിലുണ്ട്. വെല്ലുവിളികൾ അതിജീവിച്ചു വിസ്മയം സൃഷ്ടിച്ചതിന്റെ കഥകളുണ്ട്. അത്ഭുതപ്പെടുത്തുന്ന അറിവുകളും.
ധാരാളം ചിത്രങ്ങൾ ഉള്ളതിനാൽ പിഡിഎഫുകളുടെ വലിപ്പം കൂടുതലാണു്. അതുകൊണ്ടു് ഓരോ അദ്ധ്യായങ്ങളായി വിഭജിച്ച ചെറു പിഡിഎഫുകളായും ലഭ്യമാണു്.
ഡൗൺലോഡ് കണ്ണികൾ
- വെളിച്ചത്തിലേയ്ക്കു നടത്തുന്നവർ: https://books.sayahna.org/ml/pdf/deepthasambhashanangal.pdf (28 MB)
- ഇരുട്ടിനെന്തൊരു വെളിച്ചം! https://books.sayahna.org/ml/pdf/sebriye.pdf (3.4 MB)
- ജനകീയത ആസൂത്രണം ചെയ്ത ജീവിതം: https://books.sayahna.org/ml/pdf/isaac.pdf (5.0 MB)
- ഗാന്ധിസമരത്തിന്റെ ലോകായനം: https://books.sayahna.org/ml/pdf/mary.pdf (7.8 MB)
- ലോകോത്തരജേർണലുകളുടെ രൂപശില്പി: https://books.sayahna.org/ml/pdf/cvr.pdf (10.0 MB)
- പതിനെട്ടാമത്തെ ആനയുടെ യുക്തി: https://books.sayahna.org/ml/pdf/rvg.pdf (4.2 MB)
- നേരിൻചില്ലിലെ ഛായാമുഖം: https://books.sayahna.org/ml/pdf/prashanth.pdf (3.2 MB)
Comments
http://ax.sayahna.org/mpv/
സ്മാർട്ട്‌ഫോണിലും വായിക്കാവുന്ന തരത്തിലാണു് വിന്യസിച്ചിട്ടുള്ളതു്. മനോജിനു് അച്ചടിപ്പതിപ്പിറക്കാനുള്ള പദ്ധതിയുണ്ടു്. താല്പര്യമുള്ളവർ ഗ്രന്ഥകർത്താവുമായി ബന്ധപ്പെടുക. സമ്പർക്കവിവരങ്ങൾ മുകളിൽ കാണിച്ച താളിലുണ്ടു്. സ്വതന്ത്രപ്രസാധന ലൈസൻസിൽ ഡിജിറ്റൽ പതിപ്പുകൾ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥകർത്താവിനെ സഹായിക്കുക. കൂടുതൽ എഴുത്തുകാർ ഈ മാതൃക സ്വീകരിക്കട്ടെ.