അജയ് പി. മങ്ങാട്ട്: ആശുപത്രിയും തടവറയും

edited June 11 in Releases

പ്രിയരേ,

"ചില രോഗങ്ങൾ കുറച്ചുകാലം നീളുന്നു. അതിനുശേഷം നിങ്ങൾ മോചിതരാകുന്നു. മറ്റു ചിലതു ജീവപര്യന്തമാണു്. നിങ്ങൾക്കു മരണമല്ലാതെ മോചനമില്ല. രോഗം മനുഷ്യനിലുണ്ടാക്കുന്ന ഭീതിയുടെ തോതു് ഉയരുന്തോറും ഭരണാധികാരിയുടെ ബലവും വർദ്ധിക്കുന്നു... ആ ഭയം ലോകത്തെ വലിയ ഒരു ജയിലാക്കി മാറ്റുന്നു. കോവിഡ് പടർന്നുതുടങ്ങിയ ദിവസങ്ങളിൽ ജനങ്ങളാകട്ടെ ഈ ഭയത്തെ സാമൂഹികബഹിഷ്കരണം എന്ന തലത്തിൽ തങ്ങൾക്കാവുന്ന അധികാരരൂപത്തിൽ പ്രയോഗിച്ചു".

രോഗവും ഭരണകൂടവും നിർമ്മിക്കുന്ന പൗരനെപ്പറ്റി, രോഗം ഒരു സാമൂഹ്യാപകടമായി മാറുന്ന ദിവസങ്ങളിൽ മനുഷ്യ സമൂഹം അകപ്പെടുന്ന അധികാരക്കെണികളെപ്പറ്റി അജയ് പി. മങ്ങാട്ടു് എഴുതിയ "ആശുപത്രിയും തടവറയും" എന്ന ലേഖനമാണു് ഇന്നു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.

books.sayahna.org/ml/pdf/ajay-hospital.pdf
Sign In or Register to comment.