പാവങ്ങൾ: ചിത്രീകരണം

ഈയിടെയായി ഞങ്ങൾ (സായാഹ്ന പ്രവർത്തകർ) വിക്തോർ യൂഗോവിന്റെ "പാവങ്ങൾ" എന്ന മഹത്് ഗ്രന്ഥത്തിന്റെ ഡിജിറ്റൽ പതിപ്പുകൾ പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണു്. നാലപ്പാട്ടു നാരായണ മേനോന്റെ മലയാള പരിഭാഷയാണു് ഡിജിറ്റൽ പതിപ്പുകളുടെ സ്രോതസ്സയി ഉപയോഗിക്കുന്നതു്. ഇപ്പോൾ പുസ്തകത്തിന്റെ നിർമ്മിതി അന്തിമ ഘട്ടത്തിലാണു്. സ്വതന്ത്രപ്രകാശന ലൈസൻസിൽ പ്രസിദ്ധീകരിക്കുന്ന ഈ പതിപ്പുകൾ വായനക്കാർക്കു് സൗജന്യമായി ഡൗൺലോഡ് ചെയ്യാനും വിതരണം ചെയ്യാനും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനും കഴിയുന്നതാണു്.



330 അദ്ധ്യായങ്ങളുള്ള ഒരു ബൃഹദ്‌‌കൃതിയാണു് "പാവങ്ങൾ". അഞ്ചു ഭാഗങ്ങളായിട്ടാണു്, മൂലകൃതി പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒന്നാം ഭാഗത്തിൽ നിന്നും ആദ്യത്തെ ആറു അദ്ധ്യായങ്ങളുടെ ഒരു ഫോൺ പിഡിഎഫ് ഒരു മാതൃകയായി ചുവടെ ചേർത്തിട്ടുള്ള കണ്ണിയിൽ ലഭ്യമാണു്.

http://books.sayahna.org/ml/pdf/hugo-sample.pdf

ഈ കുറിപ്പു് എഴുതുന്നതു് ഈ പുസ്തകത്തിനു് വേണ്ട ചിത്രങ്ങൾ വരയ്ക്കുവാൻ താല്പര്യമുള്ളവർ മുന്നോട്ടു വരണം എന്ന അഭ്യർത്ഥനയോടെയാണു്. ഇതു വായിക്കുന്ന സുഹൃത്തുക്കൾ ബ്ലാൿ അന്റ് വൈറ്റ് സ്കെച്ചുകൾ വരയ്ക്കുവാൻ നൈപുണ്യമുള്ളവരാണെങ്കിൽ, ഈ സ്വതന്ത്രപ്രകാശന യത്നത്തിൽ പങ്കാളിയാവാൻ താല്പര്യമുണ്ടെങ്കിൽ, സായാഹ്നയുടെ പത്രാധിപസമിതിയുമായി (<editors@sayahna.org>) ഇമെയിലിലൂടെ വ്യവസ്ഥകളുണ്ടെങ്കിൽ (പ്രതിഫലം വേണോ, വേണമെങ്കിൽ അതെത്ര, എത്ര കാലം വേണം പൂർത്തിയാക്കാൻ, . . .) അവയടക്കം അറിയിച്ചുകൊണ്ടു് ബന്ധപ്പെടുക.

-- രാധാകൃഷ്ണൻ, സായാഹ്ന ഫൗണ്ടേഷൻ
Sign In or Register to comment.