വി. കെ. കെ. രമേഷ്‌: പട്ടുക്കോട്ടൈ കല്യാണസുന്ദരം

edited July 15 in Releases

പ്രിയരേ,

വി. കെ. കെ. രമേഷിന്റെ പട്ടുക്കോട്ടൈ കല്യാണസുന്ദരം എന്ന കഥയാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്.

നല്ലകൃതികളുടെ കർത്താക്കളെ വായനക്കാർക്കു് നേരിട്ടു് ഇടനിലക്കാരില്ലാതെ സഹായിക്കാൻ കഴിയുമോ എന്നൊരു ചോദ്യം 2023-ലെ സായാഹ്ന സ്വതന്ത്രപ്രകാശന സെമിനാറിൽ പങ്കെടുത്ത എഴുത്തുകാരിൽ നിന്നും ഉയർന്നുവരികയുണ്ടായി. ഈ അഭിപ്രായം നടപ്പിലാക്കാനുള്ള ഒരു ശ്രമമാണു് വി. കെ. കെ. രമേഷിന്റെ പട്ടുക്കോട്ടൈ കല്യാണസുന്ദരം എന്ന കഥയുടെ ഇന്നത്തെ പ്രസിദ്ധീകരണത്തിലൂടെ സായാഹ്ന ശ്രമിക്കുന്നതു്.

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ വി. കെ. കെ. രമേഷിന്റെ ജീവചരിത്രക്കുറിപ്പോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് വഴി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർ‌ഷിക്കുകയും ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ പിന്തുണയ്ക്കുകയും ചെയ്യുക. ആയിരക്കണക്കിനു് വായനക്കാർ ചെറുതുകകൾ നൽകി ഈ പരീക്ഷണത്തെ വിജയിപ്പിച്ചാലും.

HTML: https://sayahna.net/vkk-pattukottai-html
XML: https://sayahna.net/vkk-pattukottai-xml
PDF: https://sayahna.net/vkk-pattukottai
Sign In or Register to comment.