ഒരു ശ്രദ്ധയർഹിക്കുന്ന നിരീക്ഷണം

cvrcvr
edited June 4 in General
സായാഹ്നയുടെ അംഗമായ ജീജ ഒരു സ്വകാര്യസന്ദേശത്തിലൂടെ ചുവടെ ചേർത്ത പ്രതികരണം അറിയിക്കുന്നു. ശ്രദ്ധയർഹിക്കുന്ന നിരീക്ഷണമായതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുകയാണു്.
പുതിയ ഇടം തുടങ്ങിയതല്ലേയുള്ളൂ. വാട്സപ് ഗ്രൂപ്പിൽ തുടക്കം മുതലേയുണ്ട്. 😊 ഒരു പാട് ഇഷ്ടവുമാണ്. ഞാനും മലയാളം കമ്പ്യൂട്ടിംഗും സ്വതന്ത്ര മലയാളവും ഒക്കെയായി പരിചയിച്ച ആളാണ്. അതുകൊണ്ടു തന്നെ സായാഹ്ന ഒരു ആവേശവും.

സായാഹ്നയുടെ വാട്സപ് ഗ്രൂപ്പിലെ ചർച്ചകൾ വളരെ ഉപകാരപ്രദമായിരുന്നു. അത് പല തരത്തിലാണ്. ഒന്ന് വൈവിധ്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള അറിവ്. പിന്നൊന്ന് എങ്ങനെ ഇത്തരം ഗ്രൂപ്പുകളിൽ ജനാധിപത്യപരമായി സംവദിക്കാം എന്നത്. മറ്റൊന്ന് അഭിരുചികളുടെ ഇത്രയും വൈവിധ്യങ്ങളേയും അതുകൊണ്ടു തന്നെ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളേയും ചേർത്തു നിർത്തി കൃത്യമായ നിലപാടിലൂടെ തന്നെ ഒരു ഗ്രൂപ്പ് എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്ന്. അതുകൊണ്ടു തന്നെ ആ സജീവത പുതിയ ഇടത്തിൽ ഉണ്ടാകുമോ എന്നറിയില്ല... നോക്കാം.

ഞാൻ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ലെങ്കിലും എല്ലാം കൃത്യമായി ഫോളോ ചെയ്തിരുന്നു. -- ജീജ
Sign In or Register to comment.