കെ പി നിർമ്മൽകുമാർ: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ ഭാഗം 20
പ്രിയരേ,
കെ പി നിർമ്മൽകുമാർ രചിച്ച കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ എന്ന പുസ്തകത്തിന്റെ ഫോൺ പിഡിഎഫ് പതിപ്പാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. മഹാഭാരതത്തിന്റെ പുനരാഖ്യാനമായി ഗ്രന്ഥകർത്താവു് 2024 ഫെബ്രുവരി മാസം ഫേസ്ബുക്കിൽ ചെയ്ത പ്രതിദിന പോസ്റ്റുകളുടെ സമാഹാരമാണിതു് (ഇരുപതാം ഭാഗം). തുടർന്നുള്ള ദിനങ്ങളിൽ വന്ന പോസ്റ്റുകളും ഇതേ രീതിയിൽ ക്രോഡീകരിച്ചു് പ്രസിദ്ധീകരിക്കുന്നതാണു്.
എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞശേഷം മറ്റു ഡിജിറ്റൽ രൂപങ്ങൾ (XML, Web PDF, HTML) റിലീസ് ചെയ്യുന്നതാണു്. ഇപ്പോൾ പ്രസിദ്ധീകരിച്ച ഫോൺ പിഡിഎഫിന്റെ ഡൗൺലോഡ് കണ്ണി ചുവടെ ചേർക്കുന്നു:
https://sayahna.net/kp-nirmal-bharatham-20
Tagged:
Comments
ചടുലമായ സമകാലികത്വം പുലർത്തുന്ന കാലത്തിന്റെ ചുവരെഴുത്തുകൾ
മുഖ്യധാരാ പ്രസാധകലോകത്തിനു പുറത്തു പുസ്തകങ്ങൾ ഡിജിറ്റൽ ഫോർമാറ്റിലാക്കി വായനയെ ഉള്ളം കയ്യിലേക്കും കുപ്പായക്കീശയിലേക്കും മാറ്റി മലയാള സാഹിത്യരംഗത്തു സന്നദ്ധ പ്രവർത്തനത്തിന്റെ പുതുമാതൃക കാഴ്ചവെച്ച Sayahna publications ലൂടെ വായിക്കാം.
( forum. Sayahna.https://forum.sayahna.org)
കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ.
Kp Nirmalkumar
മഹാഭാരതത്തിലൂടെ വർത്തമാന ഇന്ത്യയിലെയും ഭരണവ്യവഹാരങ്ങളുടെ അർത്ഥാന്തരങ്ങൾ.
ഇതിഹാസത്തിലൂടെ ഇന്നത്തെയും പെണ്ണവസ്ഥകളുടെ അപരവ്യാഖ്യാനങ്ങൾ.
പ്രമുഖർ മുഖം രക്ഷിക്കാനായി ഇറങ്ങിപ്പോക്ക് നടത്തേണ്ടി വരുന്ന ചോദ്യങ്ങൾ.
വിരുതുള്ളവന്റെ വിരൽമുറിച്ചും വിരൽ ചൂണ്ടുന്നവനെ തടവിലാക്കിയും കാലത്തെ അതിവർത്തിച്ച അധികാര തന്ത്രങ്ങൾ.
ഒരു വനിതാപത്രപ്രവർത്തകയിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ series ന്റെ അധികസാരസ്യം. ദൈന്യത്തിൽ പൊതിഞ്ഞു ഇതിഹാസമാനം നൽകിപ്പോന്ന സ്ത്രീ കഥാപാത്രങ്ങൾ പീഡകരെ ആരാധകരായും ശരീരനിന്ദയെ പ്രേമലാളനകളായും പുനർവ്യാഖ്യാനിച്ച് സ്ത്രീ രക്ഷകരെന്നു മേനിനടിക്കുന്ന ഉറ്റ ബന്ധുക്കളെയും ഗുരുസ്ഥാനീയരെയും നാണം കെടുത്തുമ്പോൾ അത് കേട്ടു ചുമരെഴുത്തുകളാക്കുവാൻ ഒരു വനിതയാണല്ലോ വേണ്ടത്. സാഹസികമായ കൗമാരരതികൗതുകങ്ങളെ ദേവതകളുടെ അഭീഷ്ടവരദാനമായി വെള്ളപൂശാൻ ഇതിഹാസകാരന്മാർ അധ്വാനിക്കുമ്പോൾ ഔദ്യോഗിക പങ്കാളിയുടെ ബലഹീനതയുടെ രക്തസാക്ഷിത്വം ചുമക്കാൻ തങ്ങളെ കിട്ടില്ലെന്ന് രാജവധുക്കൾ മറ്റാരോടു മനസ്സ് തുറക്കും? പിഞ്ചു കുഞ്ഞുങ്ങളടക്കം കുരുതി ചെയ്യപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിലേക്കു സ്ഫോടക വസ്തുക്കൾ കയറ്റി അയച്ച ഉടനെ പുറം തിരിഞ്ഞു താൻ നടത്തിയ സമാധാനദൂതിനെ പറ്റി പ്രസ്താവനയിറക്കുന്ന അധികാര കാപട്യത്തെ തൊലിയുരിക്കാൻ ആയുഷ്കാല സൗജന്യസ്വീകർത്താക്കൾ സങ്കോചപ്പെടുമ്പോൾ തോളിലെ കൈ തട്ടിമാറ്റി ചോദ്യത്തിനുത്തരം പറയുക എന്ന് ശബ്ദമുയർത്താൻ ഒരു വനിതക്കല്ലാതെആ ർക്കുണ്ട് ആർജ്ജവം?