'സായാഹ്ന'യിൽ വരുന്ന സി. ജെ. തോമസ്സിന്റെ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ എഴുത്തുകാരുടെ, പ്രേത സന്ദർശനങ്ങളല്ലാത്ത സന്ദർശനങ്ങളെ പ്പറ്റിയാണ് ആലോചിക്കാറ് . സ്വന്തം ജീവിതത്തിൽ മരിച്ചതിനുശേഷവും നടക്കാൻ തിരഞ്ഞെടുക്കുന്ന ആൾ തന്നെ. ഒരു ദേശത്തിന്റെ സാംസ്കാരിക ജീവിതത്തെ തൻ്റെ ആയുസ്സിലേക്ക് ചേക്കാറാൻ, തെരുവിലെ മരം പോലെ, അനുവദിയ്ക്കുകയായിരുന്നു സി ജെ എന്ന് തോന്നും, ചിലപ്പോൾ. സി ജെ ചർച്ച ചെയ്യുന്ന വി ഷയങ്ങൾ, ആ ചെറിയ ആയുസ്സിനും പുറത്തേയ്ക്ക് അത്രയ്ക്ക് കര കവിയുന്നു. ജനാധിപത്യജീവിതത്തെ നല്ലൊരു പരിധി അംഗീകരിക്കുമ്പോഴും, എഴുത്തുകാർ, ഉടനീളം 'പ്രജ 'കളാവുന്ന സന്ദർഭമുണ്ട് : രാജാവിന്റെ, പുരോഹിതന്റെ, പിന്നെപ്പിന്നെ ഭരണകൂടങ്ങളുടെ. ഒരു വിഷദംശനത്തെ പാരമ്പര്യമായി കിട്ടുകയായിരുന്നു. ഇതിനോടുള്ള സി ജെ യുടെ 'കുതറൽ ' ഈ എഴുത്തുകളിലെല്ലാം കാണാം. അത് 'അനാർക്കിക്' ആണോ എന്നറിയില്ല, പക്ഷെ അങ്ങനെ എരിയുന്ന ഒരാളായിരുന്നുവോ എന്ന് തോന്നിപ്പോവുന്നു. പ്രസിദ്ധങ്ങളായ എല്ലാ ആശയാശ്രിതത്വങ്ങളിൽ നിന്നും ചില വെളിപാട് പോലെ സി ജെ കുതറുന്നതു കാണുന്നത് സന്തോഷം തരുന്നു. സി ജെ യുടെ നാടകങ്ങൾ മാത്രം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വിചാരലോകത്തെ ബോധപൂർവ്വം അവഗണിയ്ക്കുക യുമായിരുന്നുവൊ , പിൽക്കാലം? - കരുണാകരൻ
Comments
സി ജെ യുടെ നാടകങ്ങൾ മാത്രം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വിചാരലോകത്തെ ബോധപൂർവ്വം അവഗണിയ്ക്കുക യുമായിരുന്നുവൊ , പിൽക്കാലം? -
കരുണാകരൻ