മലയാളഭാഷാ-സാഹിത്യവിക്കി

edited October 2023 in ML-wiki
മലയാളഭാഷ, സാഹിത്യം, സംസ്കാരം, ദേശം എന്നിവയെസംബന്ധിക്കുന്ന വിവരങ്ങൾ വിക്കി മാതൃകയിൽ വെബ്ബിൽ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനം ആരംഭിക്കുകയാണ്.

മൂന്ന് ഭാഗങ്ങളാണ് ഈ പ്രവർത്തനത്തിന് ഉള്ളത്.
  1. സാങ്കേതികം: വിക്കിസാങ്കേതികതയിൽ അധിഷ്ടിതമായ വെബ് സൈറ്റാണ് ഇതിൽ പ്രധാനം. അതുമായി ബന്ധപ്പെട്ട എല്ലാ സാങ്കതികകാര്യങ്ങളും സൈറ്റിന്റെ ഹോസ്റ്റിംഗും നടത്തിപ്പും സായാഹ്ന ഫൗണ്ടേഷൻ ചെയ്യുന്നതാണ്.
  2. ഉള്ളടക്കം: വിക്കിയിലെ ലേഖനങ്ങൾ തന്നെയാണ് മുഖ്യമായ ഉള്ളടക്കം. അതോടൊപ്പം ഫോട്ടോ, ചിത്രങ്ങൾ, ശബ്ദം, വീഡിയോ എന്നിവയും ഇതിന്റെ ഭാഗമാണ്. ഇവ ഉണ്ടാക്കുയെന്നതാണ് വിക്കി ഉപയോക്തളായി ചേരുന്നവരുടെ മുഖ്യമായ പ്രവർത്തനം.
  3. മോഡറേഷൻ: ഉപയോക്താവായി റജിസ്റ്റർ ചെയ്യുകപോലും ചെയ്യാതെ ലേഖനങ്ങളെഴുതാനും എഡിറ്റ് ചെയ്യാനും വിക്കിപീഡിയയിൽ സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ, ഇന്ന് അത് സാദ്ധ്യമല്ല. ഉപയോക്താവായി റജിസ്റ്റർ ചെയ്തിരിക്കണം. അത്തരം ഉപയോക്താക്കൾ എഴുതുന്നതെല്ലാം അപ്പപ്പോൾത്തന്നെ വെബ്ബിൽ ലഭ്യമാവുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഉള്ളടക്കത്തിന്റെ ഗുണനിലവാരവും വസ്തുതാപരമായ കൃത്യതയും ഉറപ്പാക്കാനായി ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്നത് മോഡറേഷന് വിധേയമാക്കുകയെന്നതാണ് നമ്മൾ പിന്തുടരുന്ന രീതി. അതിനാൽ പുതിയതായി വരുന്നലേഖനങ്ങളും തിരുത്തുകളും പരിശോധിച്ച് തീരുമാനിക്കാനുള്ള ഒരു സംഘം മോഡറേറ്റർമാർ നമ്മുക്ക് ആവശ്യമാണ്.
ഇക്കാര്യത്തിൽ കൂട്ടിച്ചേർക്കാനുള്ളവ ചേർക്കുക.
Sign In or Register to comment.