എഴുത്തുകാർക്കു് പ്രതിഫലം
സായാഹ്ന എഴുത്തുകാർക്കു് പ്രതിഫലം നല്കുന്നുണ്ടോ എന്നതു് പല വായനക്കാരും എഴുത്തുകാരും നിരന്തരം അന്വേഷിക്കുന്ന കാര്യമാണു്. ഇല്ല. ഒരു സ്വതന്ത്ര പ്രസാധന സംരംഭം എന്ന നിലയ്ക്കു് അതിനു കഴിയില്ല, അതു ശരിയുമല്ല എന്നാണു് സായാഹ്ന കരുതുന്നതു്. എന്നാൽ, ഈയിടെ സമാപിച്ച സ്വതന്ത്രപ്രകാശന സെമിനാറിലെ ചർച്ചകളിൽക്കൂടി, ഡിജിറ്റൽ കാലത്തു് നമുക്കു് അവലംബിക്കാവുന്ന ഒരു പുതിയ രീതി ഉരുത്തിരിഞ്ഞു വന്നു.
ഒരു കൃതി വായിച്ചുതീരുമ്പോൾ അതു കൊള്ളാമെന്നും ഇതെഴുതിയ ആൾക്കു് എന്തെങ്കിലും പ്രതിഫലം നല്കേണമെന്നും തോന്നിയാൽ അതേ കൃതിയിൽ കാണുന്ന ലിങ്ക് വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്.
സ്വതന്ത്രപ്രകാശന പരിശ്രമങ്ങൾ വിജയിക്കാനും എഴുത്തുകാർക്കു് പ്രോത്സാഹനമായും ഈ രീതി സഹായകമാവുമെന്നു് കരുതുന്നു. ഓർക്കുക, വായനക്കാർ എഴുത്തുകാർക്കു് ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ടു പ്രതിഫലം നൽകുന്ന രീതിയാണിതു്.
പകർപ്പവകാശം കഴിഞ്ഞ കൃതികളെ സംബന്ധിച്ചു് ഈ തുക സായാഹ്നയുടെ അക്കൗണ്ടിലേക്കായിരിക്കും എത്തുക. അതു് കൂടുതൽ കൃതികളുടെ ഡിജിറ്റൈസേഷനു് വേണ്ടിയായിരിക്കും ചെലവഴിക്കുക.
ഈ പദ്ധതിയെപ്പറ്റി വായനക്കാരുടെ അഭിപ്രായങ്ങൾ സായാഹ്നയെ ഗ്രൂപ്പു വഴിയോ മെയിൽ വഴിയോ അറിയിക്കുമെങ്കിൽ നന്നായിരുന്നു.
Tagged: