2023 സായാഹ്ന പുരസ്കാരം

edited July 2023 in General


2023 സായാഹ്ന പുരസ്കാരം എം എൻ കാരശ്ശേരിക്കു്!

ഏഴര ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം, 2023 ഓഗസ്റ്റ് 5-നു റിവർ വാലി കാമ്പസിലെ (മലയിൻകീഴ്, തിരുവനന്തപുരം) കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ വെച്ചു് ജേതാവിനു് സമർപ്പിക്കുന്നതാണു്.

2022 ജൂലൈ മുതൽ 2023 ജൂലൈ വരെ സായാഹ്നയിൽ പ്രസിദ്ധീകരണത്തിനായി ലഭിച്ച കൃതികളിൽ ഏറ്റവും ശ്രദ്ധേയമായവ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ കാരശ്ശേരിയുടേതാണു്. 2022-ൽ പുരസ്കാര ജേതാവിനെ കണ്ടെത്താൻ സ്വീകരിച്ച അതേ മാനദണ്ഡങ്ങൾ തന്നെയാണു് ഇക്കൊല്ലവും സ്വീകരിച്ചതു്.
  • നമ്മുടെ ഗ്രന്ഥകർത്താക്കൾക്കു് സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകൾ പൊതുവെ സ്വീകാര്യമല്ല. ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണം‌ അച്ചടിപ്പതിപ്പിന്റെ വില്പനയെ ബാധിക്കുന്നു എന്നതാണു്, പക്ഷെ, സത്യം തിരിച്ചാണു്. കാരശ്ശേരിക്കു് അങ്ങനെയൊരു ആശങ്കയില്ല, പുസ്തകങ്ങളുടെ അച്ചടിപ്പതിപ്പു് ഇപ്പോഴും വിപണിയിലുണ്ടു്, ഇല്ലാത്തവ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടു്.
  • സ്വതന്ത്രപ്രകാശനത്തിനായി ലഭിക്കുന്ന കൃതികൾ മിക്കവാറും വാണിജ്യേതര ആവശ്യങ്ങൾക്കു് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ
  • കാരശ്ശേരിയുടെ കൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ പൂർണ്ണസ്വാതന്ത്ര്യം നൽകുന്നു.
  • കാരശ്ശേരിയുടെ എല്ലാ പുസ്തകങ്ങളും (60) സ്വതന്ത്രലോകത്തു് ലഭ്യമാക്കി.
  • കാരശ്ശേരിയുടെ കൃതികൾ വിപണിമൂല്യം നഷ്ടപ്പെടാത്തവയാണു്. എന്നിട്ടും മറ്റു എഴുത്തുകാരിൽ നിന്നു് വ്യത്യസ്തമായി സ്വതന്ത്രപ്രകാശനത്തിനു് തയ്യാറായി.
ഇക്കാരണങ്ങളാണു് കാരശ്ശേരി കൃതികളെ മറ്റുള്ളവയിൽ നിന്നു് മാറ്റി നിറുത്തുന്നതും 2023-ലെ സായാഹ്ന പുരസ്കാരത്തിനു അർഹമാക്കിയതും.

കണ്ണികള്‍


പ്രധാന താളിലേയ്ക്കു്

Sign In or Register to comment.