ഒര ആയിരം പഴഞ്ചൊല്ലുകൾ

edited March 2023 in Releases
ഗുണ്ടർട്ട് സമാഹരിച്ച ആയിരം പഴഞ്ചൊല്ലുകൾ ആണു് ഇന്നു പ്രസിദ്ധീകരിക്കുന്നതു്, 1850-ൽ ലിത്തോഗ്രഫിക് അച്ചടിയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം സ്കാൻ പതിപ്പു നോക്കി സ്കൂൾ വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും ചേർന്നു് ഒരു ദിവസംകൊണ്ടു പാഠനിവേശം പൂർത്തിയാക്കി. അവരുടെ പേരും വിവരങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ടു്. ഈ സുഹൃത്തുക്കളോടു് ഭാഷാസമൂഹം എന്നെന്നും നന്ദിയുള്ളവരായിരിക്കും. ഇപ്പോൾ രാമചരിതവും ഭാഷാരാമായണം ചമ്പുവും കണ്ണശ്ശ കൃതികളും മറ്റും സായാഹ്ന ഡിജിറ്റൈസ് ചെയ്യുന്നതു് ഇതേ രീതിയിലാണു്. ഈ മഹദ് സംരംഭത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും അഭിനന്ദനമർഹിക്കുന്നു. ഡിജിറ്റൈസേഷന്റെ തുടർ പ്രവർത്തനങ്ങൾക്കു് ഇതു് ഊർജ്ജം പകരുമെന്ന കാര്യത്തിൽ സംശയമില്ല.

https://sayahna.net/orayiram
Sign In or Register to comment.