സായാഹ്ന ഫോറം

cvrcvr
edited June 1 in General

സുഹൃത്തുക്കളെ,

സായാഹ്ന മറ്റൊരു ദിശ സ്വീകരിക്കുയാണ്‌.

സായാഹ്നയുടെ സ്വന്തം സെര്‍വർ ഉപയോഗിച്ചുകൊണ്ട് ഒരു ചര്‍ച്ചാവേദി (discussion group) ഉണ്ടാക്കുന്നു. ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഇപ്പോള്‍ വാട്‌‌സാപ്പ്/ടെലഗ്രാം തുടങ്ങിയവയെ ആശ്രയിച്ചുള്ള വിവിധ ഗ്രൂപ്പുകളില്‍ നമുക്കുള്ള അംഗങ്ങളെയും അവരുടെ പ്രതികരണങ്ങളെയും ഒരൊറ്റ ഇടത്തെയ്ക്ക് ഏകോപിപ്പിക്കാനും അങ്ങനെ നമ്മുടെ ദിനേനയുള്ള വായനയെ പൊതുവായ ഒരിടത്തെയ്ക്ക് മാറ്റുക എന്നുമാണ്. ഇപ്പോള്‍ പലയിടങ്ങളിലായി ചിതറി കിടക്കുന്ന അംഗങ്ങളെയും അവരുടെ സര്‍ഗ്ഗാത്മക സംഭാവനകളെയും ഒരു സ്ഥലത്ത് കാണുമെന്നാണ്: ഒരു വിര്‍ച്ച്വല്‍ ഹാളില്‍ എന്നും നമ്മള്‍ കാണുന്നു എന്ന് സങ്കല്‍പ്പിക്കുന്നതിലെ ഭംഗി തന്നെ! തീർച്ചയായും അംഗങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ഹനിക്കാതെയായിരിക്കും ഇതെല്ലാം ചെയ്യുക.

ഇപ്പോള്‍ നിലവിലുള്ള എല്ലാ ഗ്രൂപ്പുകളും മെയ്‌ 31-നു പിരിച്ചുവിടും, ഒപ്പം പുതിയ വേദിയുട പ്രവര്‍ത്തനവും അറിയിപ്പുകളും ഈ വേദിയിലൂടെ മാത്രമാകും. ഈ വേദിയിലൂടെ ഉള്ള എല്ലാ പ്രകാശനങ്ങളും സൌജന്യമായി വായിക്കാന്‍ ഇതോടെ അംഗങ്ങള്‍ക്ക് അവരുടെ സ്മാർട്ട് ഉപകരണങ്ങൾ/ഡെസ്ക്/ലാപ്‌‌ടോപ് എന്നിവയിലൂടെ സാധിക്കുകയും ചെയ്യും. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് താഴെ നല്‍കിയ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക എന്നാണ്. എന്തെങ്കിലും കൂടുതല്‍ അറിയാന്‍ ഞങ്ങളുമായി ബന്ധപ്പെടുമല്ലോ.

  https://forum.sayahna.org/entry/register

സായാഹ്ന ഫൗണ്ടേഷൻ

Comments

 • ആശംസകൾ...

  പലവട്ടം ശ്രമിച്ചിട്ടും കമൻറ് ഇടാൻ പറ്റുന്നില്ല.

 • cvrcvr
  edited May 13

  ആശംസകൾ...

  പലവട്ടം ശ്രമിച്ചിട്ടും കമൻറ് ഇടാൻ പറ്റുന്നില്ല.

  അതെന്താ? ഇപ്പോൾ പറ്റുന്നുണ്ടല്ലോ. ഒരു ചെറിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടു്. 50 അക്ഷരങ്ങളുടെ നീളം വേണം പ്രതികരണങ്ങൾക്കു്. വെറുതെ വിടുന്ന ഇമോജികളെയും ഒറ്റവാക്കിലുള്ള പ്രതികരണങ്ങളെയും ഒഴിവാക്കാനാണു്്. ഈ ചർച്ചാവേദി നല്ല രീതിയിൽ അംഗങ്ങൾ ഉപയോഗിക്കട്ടെ.
 • പ്രിയപ്പെട്ട സിവിആർ,

  ശ്രമിക്കുന്നു എന്ന് കേട്ടപ്പോൾ അതിത്ര വേഗമാകുമെന്ന് പ്രതീക്ഷിച്ചില്ല. വാട്സ്അപ്പിന്റെ സുരക്ഷിതത്വമില്ലായ്മയിൽനിന്നും മുറിഞ്ഞ അക്ഷരങ്ങളിൽനിന്നും സായാഹ്നയിലെത്തുന്നവർ പൂർണ്ണമോചിതരാകുകയാണ്. ഇരുപത്തിരണ്ടു വർഷം നീണ്ട രചനയുടെ ജീവിതത്തിലെ മറ്റൊരു മുഹൂർത്തം. 'രചന' എന്ന പേരുവിളിയിൽനിന്ന് 'മലയാളത്തിന്റെ അക്ഷരം' എന്ന അഭിസംബോധനകളിലേക്ക് ഇനിയും ദൂരങ്ങളേറെ. സ്മാർട്ട് ഫോണിൽ തനതുലിപി പിഡിഎഫ് എന്ന പടമല്ലാതെ, സ്വാഭാവികമായി എന്ന് സാദ്ധ്യമാകും എന്ന് ഞാൻ എസ്.എം.സി.യിലെ സുഹൃത്തുക്കളോട് ചോദിക്കാൻ തുടങ്ങിയിട്ട് അഞ്ചാറു വർഷങ്ങളായി. ഗൂഗിളിന്റെ ഔദാര്യങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. പരിമിതികളെ മറി കടക്കാനുള്ള ത്വരയൊക്കെ കുട്ടികൾക്ക് നഷ്ടപ്പെട്ടിട്ടും അത്ര തന്നെ വർഷങ്ങളായി. മലയാളഅക്ഷരങ്ങളുടെ സമഗ്രതയിലും കാഴ്ചയിലും താങ്കളുടെ ഇടപെടലുകൾക്ക്, അതിനായി ഒരുക്കുന്ന സംവിധാനങ്ങൾക്ക് സമാനതകളില്ല. ചരിത്രം പിറകെ വന്നുകൊള്ളും.  

 • ശ്രമിക്കുന്നു എന്ന് കേട്ടപ്പോൾ അതിത്ര വേഗമാകുമെന്ന് പ്രതീക്ഷിച്ചില്ല. വാട്സ്അപ്പിന്റെ സുരക്ഷിതത്വമില്ലായ്മയിൽനിന്നും മുറിഞ്ഞ അക്ഷരങ്ങളിൽനിന്നും സായാഹ്നയിലെത്തുന്നവർ പൂർണ്ണമോചിതരാകുകയാണ്. . . . 

  ഇതിന്റെ ക്രെഡിറ്റ് മുഴുവൻ അപുവിനാണു്. വളരെ നിശബ്ദനായ അപുവിനെ ആർ‌ക്കും അറിയില്ല. അപു നമ്മുടെ ടീമിലെ പ്രധാന പ്രോഗ്രാമറാണു്, അന്തരിച്ചുപോയ കെ വേലപ്പന്റെ മകനുമാണു്. അപു ഫോണ്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്കൊണ്ടാണു്് രചന ഇത്രവേഗം സെർവറിൽ നിന്നും വായനോപകരണങ്ങളിലേയ്ക്കു അയച്ചുകൊടുക്കുന്ന സംവിധാനം ഒരുക്കുവാനായതു്.

 • ഒത്തിരി സന്തോഷം ഉണ്ട്. ഇത്തരം ഒരു വേദിയിൽ വരുവാൻ സാധിച്ചതിൽ. ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙏🙋🏻‍♂️ നന്ദി

 • അപുവിന് അഭിവാദ്യങ്ങൾ.

  1980-81 കാലത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു മുമ്പിൽ വേലപ്പനും ചിത്രജനും ഹേമചന്ദ്രനുമൊക്കെയൊത്ത് ഒത്തുകൂടിയ സായാഹ്നങ്ങളുടെ തുടർച്ച ഇന്ന്ീ സായാഹ്നയിലും.

 • സായാഹ്ന തരുന്ന ഇത്തരം സധൈര്യ പരീക്ഷണ വിഭവങ്ങൾ അത്ഭുതവും ആസ്വദനവും നടത്തുന്നു. മലയാളത്തിനായി ഞാനതു ചെയ്തു, ഇതു ചെയ്തു എന്ന് വിളിച്ച് പറഞ്ഞ് സ്വയം വലുതാകാൻ ശ്രമിക്കുന്നവർക്കിടയിൽ സായാഹ്നയിലെ ഓരോ നിശബ്ദ ശ്രമിതാവും തരുന്ന പുതു സന്ദേശം ആരും ശ്രദ്ധിക്കാതെ പോകുന്നതെന്തേ...

 • Mr.Appu is the son of Late K.Velappan, from Vaikom??
 • Mr.Appu is the son of Late K.Velappan, from Vaikom??

  അല്ല. വേലപ്പൻ തിരുവന്തപുരത്തുകാരനാണു്. തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ സാംസ്ക്കാരികലോകത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു, വേലപ്പൻ. പത്രപ്രവർത്തകനും സിനിമാനിരൂപകനും ഭാഷാശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നു.
 • ഞാൻ ലാപ് ടോപ്പിൽ ആണ് റെജിസ്റ്റർ ചെയ്തിട്ടുള്ളത് . ഇതേ ക്രിഡെൻഷ്യൽസ് ഉപയോഗിച്ച് സ്മാർട്ട് ഫോണിലും ലോഗിൻ ചെയ്യാമോ? സ്മാർട്ട് ഫോണിൽ വെബ് ബ്രൗസർ വഴി തന്നെയാണോ ലോഗിൻ ചെയ്യേണ്ടത്. അതോ പ്രത്യേകമായ ഫോൺ ആപ്പ് ഉണ്ടോ (ഐഫോൺ)?
 • cvrcvr
  edited May 19

  ഞാൻ ലാപ് ടോപ്പിൽ ആണ് റെജിസ്റ്റർ ചെയ്തിട്ടുള്ളത് . ഇതേ ക്രിഡെൻഷ്യൽസ് ഉപയോഗിച്ച് സ്മാർട്ട് ഫോണിലും ലോഗിൻ ചെയ്യാമോ? സ്മാർട്ട് ഫോണിൽ വെബ് ബ്രൗസർ വഴി തന്നെയാണോ ലോഗിൻ ചെയ്യേണ്ടത്. അതോ പ്രത്യേകമായ ഫോൺ ആപ്പ് ഉണ്ടോ (ഐഫോൺ)?

  ഏതു/എത്ര ഉപകരണങ്ങളിൽ നിന്നും ഇതേ ക്രെഡൻഷ്യൽസ് ഉപയോഗിച്ചു് താങ്കൾക്കു് ലോഗിൻ ചെയ്യാം. ഒരു പ്രശ്നവുമില്ല. വാനിലയ്ക്കു് ഫോൺ ആപ് ഇല്ല. ഉള്ളതുതന്നെ വാനില സൈറ്റിലേക്കുള്ളതാണു്. നമ്മളുടെ സൈറ്റിലേയ്ക്കു് കസ്റ്റമൈസ് ചെയ്യാൻ കഴിഞ്ഞില്ല. ഫോണിലും ബ്രൗസർ തന്നെയാണു് ഉപയോഗിക്കേണ്ടതു്.
This discussion has been closed.