കെ. ജി. എസ്സ്.: അച്ഛന്റെ ഷർട്ടുകൾ

പ്രിയരേ,
ശ്രീ. കെ. ജി എസ്സിന്റെ “അച്ഛന്റെ ഷർട്ടുകൾ” എന്ന കവിതയാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
https://books.sayahna.org/ml/pdf/kgs-shirt.pdf
ഡ്രോയിങ്: വി. ആർ. സന്തോഷ്
ചിത്രങ്ങൾ: പോൾ ക്ലീ
Tagged:
Comments
അച്ഛന്റെ ഷർട്ടുകൾ ആഴത്തിൽ തൊട്ടു. കുട്ടിക്കാലത്തെ, അച്ഛന്റെ ഷർട്ടിട്ട് വലുതാവാനുള്ള കാല്പനികമോഹവും , തണുപ്പാറ്റാനുള്ള യഥാർഥ മോഹവുമാണ് ആദ്യം സ്പർശിച്ചത്. കാരണം അവ എന്റേതും ഞങ്ങളുടേതുമായിരുന്നല്ലോ. പിന്നീട് കവിതയുടെ ദാർശനിക തലത്തിലേക്കും അച്ഛനും കവിതയും കൊണ്ടുപോയി. അച്ഛൻ അവസാന കാലത്ത് പുതുക്കം കളയാതെ എന്തെല്ലാമോ ബാക്കി വെച്ച ഖദർ ഷർട്ടിട്ടാണ് ഞാനതു വായിക്കുകയും ഇതു കുറിക്കുകയും ചെയ്യുന്നത്. നന്ദി